കേരളം

kerala

ETV Bharat / state

പൂന്തുറയിൽ യുവതിയെ വീടുകയറി ആക്രമിച്ച സംഭവം : പ്രതികളിലൊരാൾ പിടിയിൽ - പൂന്തുറയിൽ യുവതിയെ വീടുകയറി ആക്രമിച്ച സംഭവം

അയൽവാസികളായ സുധീറും നൗഷാദും വീടുകയറി മർദിച്ചത് ആമിന എന്ന യുവതിയെ

Woman assaulted in Poonthura  neighbor attacked woman in poonthura  പൂന്തുറയിൽ യുവതിയെ വീടുകയറി ആക്രമിച്ച സംഭവം  പൂന്തുറയിൽ യുവതിയെ വീട് കയറി ആക്രമിച്ചു
പൂന്തുറയിൽ യുവതിയെ വീടുകയറി ആക്രമിച്ച സംഭവം; പ്രതികളിലൊരാൾ പിടിയിൽ

By

Published : Sep 6, 2021, 10:19 AM IST

തിരുവനന്തപുരം : പൂന്തുറയിൽ യുവതിയെ വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികളിലൊരാൾ പിടിയിൽ. മണക്കാട് സ്വദേശി സുധീർ ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ നൗഷാദ് ഒളിവിലാണ്. ഞായറാഴ്ച പൂന്തുറയിലുള്ള ആമിന എന്ന യുവതിയെയാണ് അയൽവാസികളായ സുധീറും നൗഷാദും വീടുകയറി മർദിച്ചത്.

ആമിനയെ തള്ളി നിലത്തിടുകയും തുടർന്ന് മതിലിൽ ചേർത്തുനിർത്തി മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആമിനയുടെ വീടിന്‍റെ താഴത്തെ നില സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് വാടകയ്ക്ക് നൽകിയിരുന്നു.

Also read: പൂന്തുറയിൽ യുവതിയെ വീട് കയറി മർദിച്ചു

ജീവനക്കാർ ഇവിടെ നിന്ന് സെൽഫി എടുക്കുന്നത് സുധീറും നൗഷാദും വിലക്കി. ഇത് വകവയ്ക്കാതെ ജീവനക്കാർ സെൽഫി എടുക്കുന്നത് തുടർന്നു. ഇതേ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് വീടിന്‍റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി ആമിനയെ മാതാവിന്‍റെ മുന്നിലിട്ട് ക്രൂരമായി മർദിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details