കേരളം

kerala

ETV Bharat / state

വീട്ടുജോലിക്കിടയിൽ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റിൽ - തിരുവനന്തപുരം ക്രൈം ന്യൂസ്

മേനംകുളം പുത്തൻതോപ്പ് സ്വദേശി സജീറ, കാമുകന്‍ അല്‍ അമീന്‍ എന്നിവരാണ് അറസ്റ്റിലായത്. 15 പവനും വില കൂടിയ വാച്ചുകളുമാണ് മോഷ്‌ടിച്ചത്.

woman and lover arrested for theft case  trivandrum  trivandrum crime news  crime latest news  തിരുവനന്തപുരം  തിരുവനന്തപുരം ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്
വീട്ടുജോലിക്കിടയിൽ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റിൽ

By

Published : Apr 29, 2020, 8:00 PM IST

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടു ജോലിക്കിടയിൽ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റിലായി. മേനംകുളം പുത്തൻതോപ്പ് കനാൽ പുറമ്പോക്ക് വീട്ടിൽ സജീറ (32), കഠിനംകുളം തെരുവിൽ തൈ വിളാകം വീട്ടിൽ അൽ അമീൻ (32) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്‌തത്. പുത്തൻതോപ്പ് സ്വദേശിയും വിരമിച്ച അധ്യാപികയുമായ സെലിൻ പെരേരയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരു വർഷമായി സെലിൻ പെരേരയുടെ വീട്ടിൽ ജോലിക്ക് നിന്ന സജീറ കഴിഞ്ഞ 6 മാസമായി പല പ്രാവശ്യങ്ങളിലായി 15 പവനും വില കൂടിയ വാച്ചുകളുമാണ് മോഷ്‌ടിച്ചത്. പ്രതികൾ പണയം വെച്ചതും വിറ്റതുമായ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

മോഷണ മുതലുകൾ കൂട്ടു പ്രതിയും കാമുകനുമായ അൽ അമീന്‍റെ സഹായത്തോടെ വിവിധ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയം വയ്ക്കുകയും വിൽക്കുകയുമാണ് പതിവ്. ഇവ വിറ്റ പണം ഉപയോഗിച്ച് ഇരുവരും കോവളം, പൂവാർ, വർക്കല എന്നീ സ്ഥലങ്ങളിൽ മുറിയെടുത്ത് താമസിക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്‌തിരുന്നു. അല്‍ അമീന്‍ ചൂതുകളിക്കാനും മദ്യപാനത്തിനും വേണ്ടിയും പണം വിനിയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കഠിനംകുളം, ചിറയിൻകീഴ് സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന്, കൂലിത്തല്ല് കേസുകളിലെ പ്രതിയാണ്. ഭർത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം ബൈക്കിൽ നാടു വിടാൻ ഒരുങ്ങവെയാണ് കഠിനംകുളം പൊലീസ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details