തിരുവനന്തപുരം: ജില്ലയിൽ അണ്ടൂര്‍ക്കോണത്ത് യുവതിയെ വീടിനകത്ത് കയറി ആക്രമിച്ചതായി പരാതി. കുടിവെള്ളവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായതെന്നാണ് ആക്ഷേപം. കുടുംബത്തിന്‍റെ പരാതിയില്‍ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
തിരുവനന്തപുരത്ത് യുവതിയെ വീടിനകത്ത് കയറി ആക്രമിച്ചതായി പരാതി - woman attacked by neighbours
കുടിവെള്ളവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് വഴിതെളിച്ചതെന്നാണ് ആക്ഷേപം.
ഷൈനിയുടെ പുരയിടത്തില്‍ സ്ഥാപിച്ച കുടിവെള്ള പൈപ്പില്‍ നിന്ന് അയല്‍വാസികള്‍ വെള്ളം എടുത്തിരുന്നു. എന്നാല്‍ ഉപയോഗത്തിന് ശേഷം പൈപ്പ് അടക്കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയില്‍ പരാതി നല്‍കി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം എതിര്‍ കക്ഷികള്‍ക്ക് താക്കീത് നല്‍കി. ഇതാണ് മര്‍ദനത്തിന് കാരണമെന്നാണ് ആക്ഷേപം.
പാച്ചിറ സ്വദേശികളായ മനോജ്, മഹേഷ്, മണികണ്‌ഠന്‍, ശ്രീകണ്‌ഠന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ ഷൈനി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മംഗലപുരം പൊലീസ് അറിയിച്ചു. അതേ സമയം ഇവർക്കെതിരെ അയല്‍വാസികളും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.