കേരളം

kerala

ETV Bharat / state

വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് പണം പിരിക്കൽ; പരാതിയുമായി മുല്ലപ്പളളി രാമചന്ദ്രൻ

ഇത്തരം സംഘങ്ങളുടെ വലയിൽ വീഴരുതെന്നും, എല്ലാവരും ജാഗ്രത പുലർത്തണമെന്നും മുല്ലപ്പളളി പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

Withdrawals in the name of KPCC President using fake email ID  KPCC President  fake email ID  വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് കെ പി സി സി അധ്യക്ഷന്‍റെ പേരിൽ പണം പിരിക്കൽ  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മുല്ലപ്പളളി  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ
വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് കെ പി സി സി അധ്യക്ഷന്‍റെ പേരിൽ പണം പിരിക്കൽ

By

Published : May 16, 2021, 5:11 PM IST

തിരുവനന്തപുരം: വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് തന്‍റെ പേരില്‍ വ്യാപകമായി ധനസഹായാഭ്യര്‍ഥന നടത്തി പണം പിരിക്കുന്നതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാതി നല്‍കി.

Also Read:വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ബിസിനസുകാരന്‍റെ അക്കൗണ്ടിൽ നിന്ന് 23.60 ലക്ഷം രൂപ കവർന്നു

ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details