തിരുവനന്തപുരം: യുഡിഎഫ് വിടുമെന്ന വാർത്ത അസത്യമെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. മുന്നണി വിടാൻ ഉദ്ദേശിക്കുന്നില്ല. യുഡിഎഫിൽ ഉറച്ച് നിന്ന് പ്രവർത്തിക്കും. എൽഡിഎഫിലേക്ക് മാറുന്നുവെന്ന രീതിയിൽ വാർത്ത വന്ന സാഹചര്യം അറിയില്ല.
യുഡിഎഫിൽ ഉറച്ച് നില്‍ക്കും; മുന്നണി വിടുമെന്ന വാർത്ത അസത്യം: മാണി സി. കാപ്പൻ - യുഡിഎഫ് വിടില്ലെന്ന് മാണി സി. കാപ്പൻ
എൽഡിഎഫിലേക്ക് മാറുന്നുവെന്ന രീതിയിൽ വാർത്ത വന്ന സാഹചര്യം അറിയില്ല.
യുഡിഎഫിൽ ഉറച്ച് നിന്ന് പ്രവർത്തിക്കും; മുന്നണി വിടുമെന്ന വാർത്ത അസത്യമെന്നും മാണി സി. കാപ്പൻ
വാർത്തയുടെ അടിസ്ഥാനം കൊടുത്ത മാധ്യമത്തോട് തന്നെ ചോദിക്കണമെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. എൻസിപി അധ്യക്ഷൻ ശരത്പവാറിനെ കണ്ടത് പതിവ് കൂടിക്കാഴ്ചയാണ്.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി തവണ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ ചർച്ചകളൊ നടന്നിട്ടില്ലെന്നും മാണി സി.കാപ്പൻ വ്യക്തമാക്കി.