കേരളം

kerala

ETV Bharat / state

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

യൂണിഫോം അതത് സ്‌കൂളുകളിലെ അധ്യാപകർ, പിടിഎ, വിദ്യാർഥി പ്രതിനിധികൾ എന്നിവർക്ക് ചർച്ച ചെയ്‌ത്‌ തീരുമാനിക്കാം. വസ്‌ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയിൽ വ്യക്തികൾക്ക് സാമൂഹ്യ കടമകൾക്ക് അനുസൃതമായി സർവ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍.

Will not impose gender neutrality uniforms  Pinarayi Vijayan on gender neutrality uniforms  സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം  ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം  മുഖ്യമന്ത്രി നിയമസഭയില്‍  ലിംഗനീതി  ട്രാൻസ്ജെൻഡർ നയം  നിയമസഭ  കേരള നിയമസഭ  നിയമസഭ വാര്‍ത്തകള്‍  Pinarayi Vijayan
സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

By

Published : Aug 24, 2022, 1:02 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. യൂണിഫോം അതത് സ്‌കൂളുകളിലെ അധ്യാപകർ, പിടിഎ, വിദ്യാർഥി പ്രതിനിധികൾ എന്നിവർക്ക് ചർച്ച ചെയ്‌ത്‌ തീരുമാനിക്കാം. ഈ വിഷയത്തിൽ സർക്കാർ ഒരു പൊതുവായ നിർദേശം പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വസ്‌ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയിൽ വ്യക്തികൾക്ക് സാമൂഹ്യ കടമകൾക്ക് അനുസൃതമായി സർവ സ്വാതന്ത്ര്യമുണ്ട്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും അവയെ ഹനിക്കാൻ പാടില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്. തൊഴിലിടങ്ങളിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ആൺകോയ്‌മ എന്നിവ സമൂഹ മനസ്ഥിതിയിൽ പരിവർത്തനം ഉണ്ടായാലേ മാറുകയുള്ളൂ.

ഇതിന് വിഘാതം നിൽക്കുന്ന പ്രസ്‌താവനകൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. തുല്യത ബോധത്തിനെതിരെ അടുത്തകാലത്ത് കാണുന്ന പ്രവണതകൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലിംഗനീതി സംരക്ഷണവുമായി ബന്ധപ്പെട്ട് കെ കെ ശൈലജ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചത് കേരളമാണ്. ഈ വിഭാഗത്തിൽ വരുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രാധാന്യത്തോടെ പരിഗണന നൽകുന്നതും സർക്കാരിൻ്റെ നയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയാന്‍ ഭരണ-പ്രതിപക്ഷം ഒന്നിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ

ABOUT THE AUTHOR

...view details