കേരളം

kerala

ETV Bharat / state

കൊവിഡ് 19; പ്രവാസികളെ മടക്കി കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ജാഗ്രത കര്‍ശനമായി തുടരും. വിമാനത്തവളത്തില്‍ പരിശോധന ശക്തമാക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തില്‍ എയര്‍പോര്‍ട്ട് അധികൃതരും പങ്കെടുത്തിരുന്നു. ഇതിനാവശ്യമായ എല്ലാ സഹകരണവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം  കൊവിഡ് ബാധിത മേഖല  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  തിരുവനന്തപുരം വാർത്തകൾ  ഐസലോഷൻ
കൊവിഡ് ബാധിത മേഖലകളിൽ നിന്ന് പ്രവാസികളെ മടക്കി കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി

By

Published : Mar 13, 2020, 10:10 PM IST

തിരുവനന്തപുരം:കൊവിഡ് 19 ബാധിത മേഖലകളിലുളള പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യ കൊവിഡ് മരണം നടന്ന കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയിലെ വിദ്യാർഥികളെയടക്കം തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കും. നിരന്തരമായ ഇടപെടല്‍ ഫലം കാണുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഇറ്റലിയിലേക്ക് പ്രത്യക വിമാനം അയക്കാനുളള തീരുമാനം സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ജാഗ്രത കര്‍ശനമായി തുടരും. വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തില്‍ എയര്‍പോര്‍ട്ട് അധികൃതരും പങ്കെടുത്തിരുന്നു. ഇതിനാവശ്യമായ എല്ലാ സഹകരണവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിത മേഖലകളിൽ നിന്ന് പ്രവാസികളെ മടക്കി കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിയ വിനോദസഞ്ചാരികളെ മുഴുവന്‍ പരിശോധിക്കും. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സമൂഹത്തിന്‍റെ നന്മയ്ക്കായാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ഒരുമിച്ച് നിന്നാല്‍ കൊവിഡ് 19 നെ നേരിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനാറിന് സെന്‍സെക്‌സ് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സർവ്വകക്ഷിയോഗം കൊവിഡ് വിഷയം കൂടി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details