തിരുവനന്തപുരം: പെരിങ്ങമല പേത്തലയിൽ കാട്ടാന ചെരിഞ്ഞു. കരിക്കകം വനത്തോട് ചേർന്നുള്ള ജനവാസകേന്ദ്രത്തിലാണ് ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. തെങ്ങ് കുത്തി മറിക്കുന്നതിനിടയിൽ വൈദ്യുത കമ്പിയിലേക്ക് വീണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ഉച്ചത്തിലുള്ള ചിന്നം വിളി കേട്ടതായി ആദിവാസികൾ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി.
പെരിങ്ങമലയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ - karikkakam
തെങ്ങ് കുത്തി മറിക്കുന്നതിനിടയിൽ വൈദ്യുത കമ്പിയിലേക്ക് വീണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കരിക്കകം വനത്തിന് സമീപത്താണ് ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്.
പെരിങ്ങമലയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും ഇത് നിയന്ത്രിക്കാൻ മേൽനടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.
Last Updated : Aug 9, 2020, 5:08 PM IST