തിരുവനന്തപുരം:നെയ്യാറ്റിൻകര മണലിയിൽ കാട്ടുപന്നി ആക്രമണത്തിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. മണലി സ്വദേശിയായ ബാബു, മകൻ ജിജോ ബാബു, പ്രദേശവാസിയായ സജു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്(22.07.2022) രാവിലെ ആയിരുന്നു സംഭവം.
ടാപ്പിങ് ജോലിക്കിടയിൽ ആയിരുന്നു പന്നിയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജിജോയെ പന്നി ആക്രമിച്ചത്. പിന്നാലെ സജുവിനെയും ആക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.