കേരളം

kerala

ETV Bharat / state

തലയ്‌ക്കടിച്ച് ബോധരഹിതനാക്കി കഴുത്തറുത്തു ; അമ്പൂരിയില്‍ ഭാര്യ ഭർത്താവിനെ കൊന്നു - wife killed husband kerala news

തലയിലും കഴുത്തിലും മുറിവേറ്റ നിലയിൽ വീട്ടിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.

കഴുത്തറുത്ത് കൊലപാതകം വാർത്ത  ഭാര്യ ഭർത്താവിനെ കൊന്നു തിരുവനന്തപുരം വാർത്ത  തിരുവനന്തപുരം കൊലപാതകം വാർത്ത  അമ്പൂരി കൊലപാതകം വാർത്ത  അമ്പൂരി ഭർത്താവ് സെൽവ മുത്ത് വാർത്ത  സുമതല ഭർത്താവ് സെൽവ മുത്ത് വാർത്ത  murder amboori thiruvananthapuram news  wife killed husband kerala news  wife beheaded husband news
ഭാര്യ ഭർത്താവിനെ കൊന്നു

By

Published : Sep 13, 2021, 3:35 PM IST

Updated : Sep 13, 2021, 4:27 PM IST

തിരുവനന്തപുരം : അമ്പൂരിയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. നിരന്തരമായ പീഡനമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഭാര്യ സുമലത(42) പൊലീസിന് മൊഴി നല്‍കി.

കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്ത് എന്ന 52കാരനെ കഴിഞ്ഞ ശനിയാഴ്‌ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും കഴുത്തിലും മുറിവേറ്റ നിലയിൽ വീട്ടിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.

സംഭവത്തിൽ സുമലതയെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

ടാപ്പിങ് തൊഴിലാളിയായ സെൽവൻ ടാപ്പിങ്ങിനിടെ വീണ് പരിക്കേറ്റ് കിടക്കുകയാണെന്നാണ് സുമലത സമീപവാസികളോട് ആദ്യം പറഞ്ഞിരുന്നത്. സംശയം തോന്നിയ നാട്ടുകാർ മൃതദേഹം പരിശോധിച്ചപ്പോൾ, സെൽവ മുത്തിന്‍റെ തലയിലും കഴുത്തിലും മുറിവുകൾ കണ്ടെത്തി.

തുടർന്ന് നെയ്യാർഡാം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സുമലത കൊലക്കുറ്റം സമ്മതിക്കുകയായിരുന്നു.

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കിയ ശേഷം കൊല

ശനിയാഴ്‌ച പുലർച്ചെയാണ് കൊലപാതകം ചെയ്‌തതെന്ന് പ്രതി പറഞ്ഞു. ഉറങ്ങിക്കിടന്ന ഭർത്താവിനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കിയ ശേഷം, പിച്ചാത്തി കൊണ്ട് കഴുത്തറുത്ത് മരണം ഉറപ്പുവരുത്തുകയായിരുന്നു.

നിരന്തരമായ പീഡനമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സുമലത പൊലീസിനോട് വ്യക്തമാക്കി. പുലരുവോളം മൃതദേഹത്തിന് കാവലിരുന്ന ശേഷം കൊലയ്ക്ക് ഉപയോഗിച്ച ഉലക്കയും കത്തിയും കഴുകി വൃത്തിയാക്കിവച്ച ശേഷമാണ് അയൽവാസികളോട് അപകട കഥ അവതരിപ്പിച്ചത്.

Also Read: മൻസൂർ വധക്കേസ്; പത്ത് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം

ജിബിൻ, ജിത്തു, ജിനോ എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. മൂത്തമകൻ ജിബിൻ ബംഗളൂരുവിലാണ്. ഓട്ടിസം ബാധിതനായ ജിത്തുവും, നാലുവയസുകാരൻ ജിനോയും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

ജിത്തു ഇതെല്ലാം കാണുന്നുണ്ടായിരുന്നുവെന്ന് സുമലത മൊഴി നൽകിയിട്ടുണ്ട്. സുമലത മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇവർ ചികിത്സ നേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കുടുംബവഴക്ക് പതിവായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

Last Updated : Sep 13, 2021, 4:27 PM IST

ABOUT THE AUTHOR

...view details