തിരുവനന്തപുരം :അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലൊഴികെ ബുധനാഴ്‌ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുമിടയുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത ; ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം - cyclone Asani
അസാനി ചുഴലിക്കാറ്റ് ആന്ധ്ര തീരത്തിനടുത്തെത്തുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പ്
![സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത ; ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം അസാനി ആന്ധ്രാതീരം തൊടും അസാനി ചുഴലിക്കാറ്റ് സംസ്ഥാനത്ത് മഴ തുടരും മത്സ്യബന്ധത്തിന് നിയന്ത്രണങ്ങള്‍ cyclone Asani](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15253243-thumbnail-3x2-rr.jpg)
അസാനി ആന്ധ്ര തീരം തൊടും; സംസ്ഥാനത്ത് മഴ തുടരും
also read: അസാനി ഇന്ന് ആന്ധ്ര തീരത്ത് ; ഗതിമാറി ഒഡിഷയ്ക്ക് സമാന്തരമായി നീങ്ങും
അതിനാല്‍ ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേരളത്തില്‍ ശനിയാഴ്‌ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ചൊവ്വാഴ്ചയും സംസ്ഥാനത്ത് മഴ ലഭിച്ചിരുന്നു.