കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - കേന്ദ്രകാലാവസ്ഥ നീരീക്ഷണ കേന്ദ്രം

അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്രകാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാപക മഴയ്‌ക്ക് സാധ്യത  Widespread rain forecasted for Kerala  കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  rain alert in kerala  കേരളത്തില്‍ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By

Published : Oct 15, 2022, 3:17 PM IST

Updated : Oct 15, 2022, 4:37 PM IST

തിരുവനന്തപുരം:കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് അകലെ നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതചുഴിയുടെയും സ്വാധീനത്തിലാണ് സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുക.

ആന്‍ഡമാന്‍ കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുകൂടി രൂപപ്പെടുകയാണെങ്കില്‍ തിങ്കളാഴ്‌ചയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കും. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്‌ യെല്ലോ അലര്‍ട്ട്. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ജില്ലകളിലെ വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെയാണ്:16-10-2022(ഞായര്‍): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്

17-10-2022(തിങ്കള്‍): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

18-10-2022(ചൊവ്വ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

19-10-2022(ബുധന്‍): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്

Last Updated : Oct 15, 2022, 4:37 PM IST

ABOUT THE AUTHOR

...view details