കേരളം

kerala

ETV Bharat / state

അവരുടെ പ്രിയപ്പെട്ട വേട്ടമൃഗം താനാവുമെന്നതിൽ ആശങ്കയുണ്ട്; ജെഎൻയു വിദ്യാർഥി സൂരികൃഷ്ണൻ

അക്രമം നടത്തിയിട്ട് എബിവിപി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും വൈസ് ചാൻസലറുടെ ഈഗോയുടെ മത്സരമാണ് അവിടെ നടക്കുന്നതെന്നും സൂരി കൃഷ്ണൻ പറഞ്ഞു

ഐഷി ഘോഷി
ഐഷി ഘോഷി

By

Published : Jan 6, 2020, 10:27 PM IST

തിരുവനന്തപുരം:ജെഎൻയുവിൽ നടന്നത് എബിവിപി - ആർഎസ്എസ് ആക്രമണമെന്ന് മർദ്ദനമേറ്റ മലയാളി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ സൂരി കൃഷ്ണൻ. കാമ്പസിൽ എബിവിപി പ്രവർത്തകരും പുറത്തു നിന്നുള്ള ആർഎസ്എസ് പ്രവർത്തകരുമെത്തി ആക്രമിക്കുന്നത് സ്ഥിരം സംഭവമാണെന്നും യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെ ലക്ഷ്യം വച്ച് ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇന്നലെ ഉണ്ടായതെന്നും വിദ്യർഥി ആരോപിച്ചു.

തിരികെ കാമ്പസിലെത്തുമ്പോൾ അവരുടെ പ്രിയപ്പെട്ട വേട്ടമൃഗം താനാവുമെന്നതിൽ ആശങ്കയുണ്ട്; ജെഎൻയുവിലുണ്ടായ ആക്രമണത്തിൽ മർദ്ദനമേറ്റ മലയാളി വിദ്യാർഥി

അക്രമം നടത്തിയിട്ട് എബിവിപി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും വൈസ് ചാൻസലറുടെ ഈഗോയുടെ മത്സരമാണ് അവിടെ നടക്കുന്നത്. ജെഎൻയുവിലെ അഡ്മിന്‍റെ പക്ഷത്താണ് എബിവിപിയെന്നും സൂരി പറഞ്ഞു.

അക്രമം ഭയന്ന് കഴിയുന്ന വിദ്യാർഥികളുടെ അവസ്ഥ ദാരുണമാണെന്നും മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ട് തിരികെ കാമ്പസിലെത്തുമ്പോൾ അവരുടെ പ്രിയപ്പെട്ട വേട്ടമൃഗം താനാവുമെന്ന് ആശങ്കയുണ്ടെന്നും സൂരി കൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂരി കൃഷ്ണൻ.

ABOUT THE AUTHOR

...view details