കേരളം

kerala

ETV Bharat / state

ക്ഷേമ പെന്‍ഷന്‍ ക്രിസ്‌മസിന് മുൻപ്, ആശ്വാസമാകും സർക്കാർ തീരുമാനം - Pension distribution in Kerala

Welfare Pension kerala state government in malayalam തൊള്ളായിരം കോടിയോളം രൂപ പെന്‍ഷന്‍ വിതരണത്തിനായി മാറ്റിവെച്ചെന്നും ക്രിസ്മസിനു മുമ്പ് എല്ലാ പെന്‍ഷന്‍കാര്‍ക്കും തുക ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായും ധനമന്ത്രി അറിയിച്ചു.

Welfare Pension kerala state government
Welfare Pension kerala state government

By ETV Bharat Kerala Team

Published : Dec 19, 2023, 10:13 AM IST

തിരുവനന്തപുരം:ക്രിസ്‌മസിന് മുന്‍പ് ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നിലവില്‍ അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ സംസ്ഥാനത്ത് കുടിശ്ശികയാണ്. ഇതില്‍ ഒരുമാസത്തെ കുടിശ്ശികയാണ് അനുവദിച്ചിരിക്കുന്നത്.

തൊള്ളായിരം കോടിയോളം രൂപ പെന്‍ഷന്‍ വിതരണത്തിനായി മാറ്റിവെച്ചെന്നും ക്രിസ്മസിനു മുമ്പ് എല്ലാ പെന്‍ഷന്‍കാര്‍ക്കും തുക ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായും ധനമന്ത്രി അറിയിച്ചു.

പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടു വഴിയും തുക ലഭിക്കും. ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ 57,400 കോടിയോളം രൂപ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ 23,000 കോടിയോളം രൂപയും നല്‍കി. 64 ലക്ഷം പേരാണ് പെന്‍ഷന്‍ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ അനുവദിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്റിറിങ് പൂര്‍ത്തിയാക്കുന്ന മാസം തന്നെ പെന്‍ഷന്‍ ലഭിക്കുമെന്നും മന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details