കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗൺ - weekend lockdown

അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ

weekend lockdown in kerala  സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗൺ  വാരാന്ത്യ ലോക്‌ഡൗൺ  ലോക്‌ഡൗൺ  weekend lockdown  lockdown
സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗൺ

By

Published : May 1, 2021, 10:44 AM IST

Updated : May 1, 2021, 11:54 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ തുടങ്ങി. കഴിഞ്ഞ വാരാന്ത്യത്തിൽ ഏർപ്പെടുത്തിയതു പോലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും നാളെയും സംസ്ഥാനത്ത്. അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ ഉണ്ടാകും.

സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗൺ

കഴിഞ്ഞയാഴ്ച വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് നിയന്ത്രണങ്ങൾക്ക് ലഭിച്ചതെങ്കിലും തിരുവനന്തപുരത്ത് ഉൾപ്പടെ പല ഇടങ്ങളിലും റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടുതലായിരുന്നു. ഇതിൽ അനാവശ്യ യാത്രക്കാരെ പൊലീസ് മടക്കി അയച്ചു.

കെഎസ്ആർടിസി ബസുകളിലും പൊലീസ് പരിശോധനയുണ്ട്. ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് ഇന്നു മുതൽ യാത്ര ചെയ്യാൻ അനുമതി. കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. എന്നാൽ അങ്ങനെ യാത്ര ചെയ്യുന്നവർ ഇരട്ട മാസ്ക്ക് ധരിക്കണം. അതേസമയം കഴിഞ്ഞയാഴ്ച നടത്തിയ സർവീസുകളുടെ പകുതി സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി ബസുകൾ നടത്തുന്നത്.

Last Updated : May 1, 2021, 11:54 AM IST

ABOUT THE AUTHOR

...view details