തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്‌ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് (ഞായർ) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്.
സംസ്ഥാനത്ത് മഴ കനക്കും ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് - സംസ്ഥാനത്ത് മഴ കനക്കും
സംസ്ഥാനത്ത് ബുധനാഴ്‌ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചു.
സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
വടക്കുകിഴക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തിലാണ് കാലവര്‍ഷം ശക്തമാകുന്നത്. ന്യൂനമര്‍ദം ഇന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് തീവ്രമാകാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ALSO READ:മൂന്ന് മാസത്തിന് ശേഷം കർഫ്യു ഇല്ലാത്ത ഞായർ; കൊവിഡ് മാനദണ്ഡം പാലിച്ച് കടകൾക്ക് പ്രവർത്തിക്കാം