കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - കേരളത്തില്‍ മഴ തുടരും

Kerala Rain Updates: കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിലായി ഇന്നും നാളെയും യെല്ലോ അലര്‍ട്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

Weather Updates Today  Kerala Rain News Updates  കേരളത്തില്‍ മഴ തുടരും  യെല്ലോ അലര്‍ട്ട്
Heavy Rain In Kerala Today

By ETV Bharat Kerala Team

Published : Jan 6, 2024, 9:46 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Indian Meteorological Department (IMD). മൂന്ന് ജില്ലകളില്‍ ഇന്നും (ജനുവരി 6) നാളെയും (ജനുവരി 7) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് (Rain Updates In Kerala).

അതേസമയം എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. മഴ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച് ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ മാറി താമസിക്കണം. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം (Heavy Rain In Kerala).

ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത്: ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക (Weather Updates Today).

ജനല്‍ വാതില്‍ എന്നിവയുടെ അടുത്തു നില്‍ക്കാതിരിക്കുക. ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ പരമാവധി കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ തന്നെയിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക.

ഇടിമിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക, കൈകാലുകള്‍ പുറത്തിടരുത്, വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.

സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ യാത്രകള്‍ ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ തുണി എടുക്കാന്‍ ടെറസിലോ മുറ്റത്തോ പോകരുത്. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.

പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.

Also Read:800 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിട്ട് രണ്ട് ദിവസം, തിരുച്ചെന്തൂർ എക്‌സ്‌പ്രസില്‍ രക്ഷപ്രവർത്തനം തുടരുന്നു

ABOUT THE AUTHOR

...view details