തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മൂന്ന് ദിവസം മഴ ശക്തമായി തുടരും.
ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും.
തിങ്കളാഴ്‌ച (ഡിസംബർ 12) യെല്ലോ അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Also read:കര തൊട്ട് മാന്‍ഡോസ് : തമിഴ്‌നാട്ടില്‍ ശക്തമായ മഴയും കാറ്റും, കനത്ത ജാഗ്രത
ചൊവ്വാഴ്‌ച (ഡിസംബർ 13) യെല്ലോ അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12നും ഡിസംബർ 13നും മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്.