കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്ര മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

weather updates kerala  heavy rain updates kerala  heavy rain in kerala  rain updates  മഴ മുന്നറിയിപ്പ്  കേരളത്തിൽ തീവ്ര മഴ  കേരളത്തിൽ ഇന്ന് മുതൽ മഴ  അതി തീവ്ര മഴ മുന്നറിയിപ്പ്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം  കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ  ചക്രവാതച്ചുഴി  കേരളത്തിൽ മഴ സജീവം
സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്ര മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Aug 1, 2022, 9:16 AM IST

Updated : Aug 1, 2022, 11:26 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാഴാഴ്‌ച(04.08.2022) വരെ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്ന് മഴയ്‌ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് (01.08.2022) 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെ ഓറഞ്ച് അലർട്ട്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

നാളെ യെല്ലോ അലർട്ട്; പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് യെല്ലോ അലർട്ട്

ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ വരുന്ന നാലു ദിവസവും കടലി‍ൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Last Updated : Aug 1, 2022, 11:26 AM IST

ABOUT THE AUTHOR

...view details