കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

weather updates kerala  heavy rain in kerala  weather cast  സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത  യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By

Published : Jul 16, 2022, 6:25 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ (ജൂലൈ 17) ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. നാളെ മധ്യ അറബിക്കടല്‍, അതിനോടു ചേര്‍ന്ന തെക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശമായ കാലാവസ്ഥയ്ക്കും സാധ്യയുളളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) രാത്രി 11.30 വരെ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും കടലിനോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വടക്കുകിഴക്കന്‍ അറബിക്കടലിലും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ശക്തമായ മഴയ്ക്ക് സാധ്യതയുളളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details