കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് - കേരളത്തിൽ മഴ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുളള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിഴിഞ്ഞം മുതൽ കാസർകോട് വരെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം

weather updates kerala  weather updates  rain updates  rain updates kerala  സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം വ്യാപകമായ മഴ  സംസ്ഥാനത്ത് മഴ  സംസ്ഥാനത്ത് മഴ ശക്തം  സംസ്ഥാനത്ത് കനത്ത മഴ  ഇന്ന് യെല്ലോ അലർട്ട്  11 ജില്ലകളിൽ യെല്ലോ അലർട്ട്  കേരളത്തിൽ മഴ  കേരളത്തിൽ കടലാക്രമണ ജാഗ്രത നിർദേശം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Jul 10, 2022, 11:36 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുളള ജില്ലകളിലാണ് യെല്ലോ അലർട്ട്.

തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ ന്യുനമർദപാതി നിലനിൽക്കുന്നതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) നാളെ (11.07.2022) രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details