കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വരുന്ന മൂന്ന് മണിക്കൂറില്‍ തെക്കൻ ജില്ലകളില്‍ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

weather report  weather updates in kerala  rain updates in kerala  latest weather updates  kerala news updates  latest news in kerala  സംസ്ഥാനത്ത് 5 ദിവസം മഴയ്‌ക്ക് സാധ്യത  മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ട്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് 5 ദിവസം മഴയ്‌ക്ക് സാധ്യത

By

Published : Dec 26, 2022, 10:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തിന് സമീപം തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴക്കുള്ള സാധ്യത വീണ്ടും വർധിച്ചത്. ഉയർന്ന തിരമാലയുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരള തീരത്ത് ഇന്ന് ( 26-12-2022) രാത്രി 11:30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details