കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മഴ തുടരും ; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - kerala weather updates

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

weather updates in Kerala  സംസ്ഥാനത്ത് മഴ തുടരും  യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  തിരുവനന്തപുരം വാര്‍ത്തകള്‍  മഴ വാര്‍ത്തകള്‍  rain news updates  kerala weather updates  സിത്രംഗ് ചുഴലിക്കാറ്റ്
സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

By

Published : Oct 21, 2022, 9:45 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഞായറാഴ്‌ച(ഒക്‌ടോബര്‍ 23) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) ബംഗാൾ ഉൾക്കടലിൽ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശനിയാഴ്‌ചയോടെ (ഒക്‌ടോബര്‍ 21) മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെത്തി തീവ്ര ന്യൂനമര്‍ദമായി മാറി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി രൂപം പ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ മഴ വ്യാപകമാകുന്നത്. മഴ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് (ഒക്‌ടോബര്‍ 21) പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്‌ച(ഒക്‌ടോബര്‍ 23) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details