തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala rains). മഴ മുന്നറിയിപ്പുണ്ടെങ്കിലും ഇന്ന് ഒരു ജില്ലകളിലും അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന മുന്നറിയിപ്പ് അനുസരിച്ച് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് (Kerala weather update).
സംസ്ഥാനത്ത് ഈ മാസം 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത - തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Kerala Rain Update: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ടെങ്കിലും ഇതുവരെയും ഒരു ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല
weather
Published : Nov 15, 2023, 9:11 AM IST
|Updated : Nov 15, 2023, 9:36 AM IST
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Last Updated : Nov 15, 2023, 9:36 AM IST