കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്

weather update kerala  weather update  weather  rain updates  rain kerala  kerala rain  rain  monsoon  ശക്തമായ മഴയ്ക്ക് സാധ്യത  മഴ മുന്നറിയിപ്പ്  മഴ  കാലവർഷം  കേന്ദ്ര കാലാവസ്ഥ വകുപ്പ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്  കനത്ത മഴയ്‌ക്ക് സാധ്യത  യെല്ലോ അലർട്ട്  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ  യെല്ലോ അലർട്ട് ജില്ലകൾ  കാലാവസ്ഥ പ്രവചനം
മഴ

By

Published : Jun 18, 2023, 11:47 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ (ജൂൺ 19) യെല്ലോ അലർട്ട് : ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ചൊവ്വാഴ്‌ച (ജൂൺ 20) യെല്ലോ അലർട്ട് : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ബുധനാഴ്‌ച (ജൂൺ 21) യെല്ലോ അലർട്ട് : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ തീവ്രന്യൂനമർദമായി മാറിയ ബിപർജോയ് ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജസ്ഥാന്‍റെ തെക്കു-പടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപർജോയ് ഇപ്പോൾ 10 കിലോമീറ്റർ വേ​ഗതയിലാണ് സഞ്ചരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം, കടലിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം തീരദേശ മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കാലവർഷം ശക്തമാകുന്നതിനൊപ്പം സംസ്ഥാനത്ത് പകർച്ച വ്യാധികള്‍ പടർന്നുപിടിക്കുകയാണ്. 11,329 പേർ ഇന്നലെ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. 2 പേർ പനി ബാധിച്ച് മരിച്ചതായും റിപ്പോർട്ടുണ്ട്. ഡെങ്കിപ്പനിയാണ് എല്ലാ ജില്ലകളിലും മുന്നിൽ നിൽക്കുന്നത്. 79 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലാണ് ഇന്നലെ ഏറ്റവും അധികം ആളുകൾ പനി ബാധയെ തുടർന്ന് ചികിത്സ തേടിയത്.

ഡെങ്കി വൈറസ്, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് : വേനല്‍ മഴയും കാലവര്‍ഷവും മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് മെയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപനം തടയാന്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകൾ എടുക്കണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിർദേശം. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

More read :ഡെങ്കി വൈറസ് ചില്ലറക്കാരനല്ല, ജാഗ്രത വേണം; നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

മുന്‍ വര്‍ഷങ്ങളില്‍ ഈ ജില്ലകളിൽ രോഗ വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നല്‍കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്നും നിർദേശിച്ചിരുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രത കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരുന്നു.

ABOUT THE AUTHOR

...view details