തിരുവനന്തപുരം:തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ ഫലമായി കേരളത്തിൽ ശക്തമായ മഴ ലഭിക്കും. എന്നാൽ ഒരു ജില്ലയിലും ഇന്ന് ജാഗ്രത മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
മോക്ക ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യത - ജാഗ്രത മുന്നറിയിപ്പുകള്‍
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും ജാഗ്രത മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്

Mocha cyclone effects in Kerala
അതേസമയം മോക്ക ചുഴലിക്കാറ്റ് കേരളത്തിൽ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് രാവിലെയോടെ ദിശ മാറി വടക്ക്-വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോക്ക വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.