കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഡിസംബർ 4 വരെ പരക്കെ മഴയ്ക്ക് സാധ്യത ; 3 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് - Yellow alert districts Kerala

Weather update Kerala: ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഡിസംബർ 1ന് യെല്ലോ അലർട്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനമാകെ മഴയ്ക്ക് സാധ്യത.

Weather update in Kerala  Weather update in Kerala today  Rain update in Kerala  Yellow alert in Kerala  Weather update  Rain warning in Kerala  കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്  മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത  മഴ മുന്നറിയിപ്പ്  മഴ ജാഗ്രതാ നിർദേശം  Weather update today
Weather update in Kerala today

By ETV Bharat Kerala Team

Published : Nov 29, 2023, 9:04 AM IST

Updated : Nov 29, 2023, 10:10 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം (ഡിസംബർ 4 വരെ) പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Weather update in Kerala). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ (നവംബര്‍ 30) യെല്ലോ അലർട്ട് (Yellow alert districts Kerala) പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 28 മുതൽ ഡിസംബർ രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട് (Rain update in Kerala). മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ടെന്നും തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ പാത്തി നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ സ്ഥിതി ചെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തെക്കു ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also read:പത്തനംതിട്ടയിൽ കനത്ത മഴയും ഉരുള്‍പൊട്ടലും; വൃദ്ധയെ ഒഴുക്കിൽപെട്ട് കാണാതായി, ജില്ലയില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ആഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആറന്മുളയിൽ ഒരു സ്‌ത്രീയെ തോട്ടിൽ വീണ് കാണാതായിരുന്നു. തോട്ടിൽ കുളിക്കാനിറങ്ങിയ സുധർമ്മ എന്ന 71കാരിയെയാണ് കാണാതായത്. ജില്ലയിൽ മൂന്നിടങ്ങളിലായി ഉരുൾപ്പൊട്ടിയിരുന്നു.

ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. പത്തനംതിട്ട ജില്ലയിൽ സമീപ കാലത്ത് ലഭിച്ചതിൽ ഏറ്റവും ശക്തമായ മഴയായിരുന്നെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 200 മില്ലീ മീറ്ററിന് മുകളിലുള്ള അതിതീവ്ര മഴയാണ് ലഭിച്ചത്.

നഗരത്തിലെ റോഡുകളിലും കടകളിലും വെള്ളം കയറി. ഇത് ജില്ലയുടെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെടാൻ ഇടയാക്കി. മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

Last Updated : Nov 29, 2023, 10:10 AM IST

ABOUT THE AUTHOR

...view details