കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - latest news in kerala

സംസ്ഥാനത്ത് നവംബര്‍ 5 വരെ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

weather update in kerala  സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം  യെല്ലോ അലര്‍ട്ട്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  മഴ വാര്‍ത്തകള്‍
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By

Published : Nov 1, 2022, 9:01 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും തുലാവർഷം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പ്രകാരം ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

തുലാവർഷത്തിന്‍റെ ഭാഗമായി ബംഗാള്‍ ഇള്‍കടലിനു മുകളിലും തെക്കേ ഇന്ത്യയ്ക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് മകളിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെയും സാന്നിധ്യമാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണം. നവംബര്‍ 5 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ മൂന്നിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും നവംബര്‍ 4ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ABOUT THE AUTHOR

...view details