തിരുവനന്തപുരം :മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മേഖലയിൽ വരുന്ന ആന്ധ്ര പ്രദേശിന്‍റെ തീരമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും ഇന്ന് (13-06-2022) ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേഖലയില്‍ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനാണ് സാധ്യത.
ശക്തമായ കാറ്റിന് സാധ്യത ; മത്സ്യബന്ധനം വിലക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മേഖലയിൽ വരുന്ന ആന്ധ്ര പ്രദേശിന്‍റെ തീരമേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് നടപടി
മത്സ്യബന്ധനത്തിന് വിലക്കുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പ്രദേശത്തെ കാലാവസ്ഥ മോശമായിരിക്കും. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.