കേരളം

kerala

ETV Bharat / state

'ഞങ്ങള്‍ക്ക് ആശങ്കയുണ്ട്': എസ്‌ ശ്രീജിത്തിന്‍റെ സ്ഥാനമാറ്റത്തില്‍ ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് - നടിയെ അക്രമിച്ച കേസില്‍ ആശങ്ക പങ്കുവച്ച് ഡബ്ലുസിസി

ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണിയെന്നാണ് പ്രധാനമായും പോസ്റ്റില്‍ പറയുന്നത്.

WCC has expressed concern  removal of S Sreejith From actress attack case  സേന തലപ്പത്ത് മാറ്റം  നടിയെ അക്രമിച്ച കേസില്‍ ആശങ്ക പങ്കുവച്ച് ഡബ്ലുസിസി  എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്ക
സേന തലപ്പത്ത് മാറ്റം; നടിയെ അക്രമിച്ച കേസില്‍ ആശങ്ക പങ്കുവച്ച് ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

By

Published : Apr 24, 2022, 7:52 PM IST

തിരുവനന്തപുരം:നടിയെ അക്രമിച്ച കേസിന്‍റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്ത നില്‍ക്കെ എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ആശങ്ക അറിയിച്ച് വുമണ്‍ സിനിമാ കലക്ടീവ് (ഡബ്ലിയുസിസി). 'ഞങ്ങള്‍ക്ക് ആശങ്കയുണ്ട്' എന്ന തലക്കെട്ടോടെ ഡബ്ലിയുസിസി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണിയെന്നാണ് പ്രധാനമായും പോസ്റ്റില്‍ പറയുന്നത്.

കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്.

കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും.

ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു സേനയുടെ തലപ്പത്ത് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ക്രൈം ബ്രാഞ്ച് വിജിലന്‍സ് മേധാവിമാരെയാണ് സര്‍ക്കാര്‍ മാറ്റിയത്. എസ് ശ്രീജിത്തിന് ക്രൈംബ്രഞ്ച് തലപ്പത്ത് നിന്നും ഗതാഗത കമ്മിഷണർ പോസ്റ്റിലേക്കാണ് മാറ്റം.

Also Read: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലന്‍സ് ഡയറക്‌ടറെയും ക്രൈം ബ്രാഞ്ച് മേധാവിയേയും മാറ്റി

ABOUT THE AUTHOR

...view details