തിരുവനന്തപുരം:റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ജില്ല കലക്‌ടര്‍ക്കുള്ള പുരസ്‌കാരത്തിന് വയനാട് ജില്ല കലക്‌ടര്‍ എ ഗീത ഐഎഎസ് അര്‍ഹയായി. മാനന്തവാടി സബ് കലക്‌ടർ ആര്‍ ശ്രീലക്ഷ്‌മിയാണ് സംസ്ഥാനത്തെ മികച്ച സബ് കലക്‌ടര്‍. മികച്ച ആര്‍ഡിഒ ആയി പാലക്കാട് ആര്‍ഡിഒ ഡി അമൃതവല്ലിയും മികച്ച ഡെപ്യൂട്ടി കലക്‌ടറായി ആലപ്പുഴ ഡെപ്യൂട്ടി കലക്‌ടർ എസ് സന്തോഷ്‌കുമാറിനെയും തെരഞ്ഞെടുത്തതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
സംസ്ഥാനത്തെ മികച്ച കലക്‌ടറേറ്റും വയനാട് ആണ്. മാനന്തവാടിയാണ് മികച്ച റവന്യൂ ഡിവിഷന്‍ ഓഫീസ്. തൃശൂരിനെ മികച്ച താലൂക്ക് ഓഫിസായും തെരഞ്ഞെടുത്തു.
മറ്റ് പുരസ്‌കാരങ്ങള്‍: ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്‌ടര്‍ എം എന്‍ ബാലസുബ്രഹ്മണ്യന്‍ (പാലക്കാട്), റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്‌ടര്‍ ഡോ എം സി റെജില്‍ (മലപ്പുറം), ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്‌ടര്‍ ആശ സി എബ്രഹാം (ആലപ്പുഴ), ലാന്‍ഡ് അക്യൂസിഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ ശശിധരന്‍പിള്ള (കാസര്‍കോട്), ലാന്‍ഡ് അക്യൂസിഷന്‍ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ഡോ ജെ ഒ അരുണ്‍. മികച്ച തഹസില്‍ദാര്‍മാരായി കെ എസ് നസിയ (പുനലൂര്‍), സി പി മണി(കൊയിലാണ്ടി), റേച്ചല്‍ കെ വര്‍ഗീസ് (കോതമംഗലം) എന്നിവരെ തെരഞ്ഞെടുത്തു.