നടപ്പാതയുടെ അശാസ്ത്രീയ നിർമാണം; വീടുകളിലും കടകളിലും വെള്ളക്കെട്ട് - അശാസ്ത്രീയ നിർമാണം
മിക്ക കടകൾക്കും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി
നടപ്പാതയുടെ അശാസ്ത്രീയ നിർമാണം; വീടുകളിലും കടകളിലും വെള്ളക്കെട്ട്
തിരുവനന്തപുരം: ആര്യനാട് കാഞ്ഞിരമ്മൂട് പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി. അടുത്തിടെ നിർമാണം പൂർത്തിയാക്കിയ നടപ്പാതയുടെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടാണ് കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയത്.