കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും

ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള ജല അതോറിറ്റിയുടെ നീക്കം

water rate  വെള്ളക്കരം  ജല അതോറിറ്റി
സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും

By

Published : Dec 17, 2019, 8:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും. മാസം 20,000 ലിറ്റര്‍ വരെ ഉപഭോഗം വരുന്ന ഏറ്റവും താഴ്ന്ന സ്ലാബില്‍ 30 ശതമാനവും മറ്റ് ഉയര്‍ന്ന സ്ലാബുകളില്‍ 40 മുതല്‍ 50 ശതമാനം വരെയും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജല അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള ജല അതോറിറ്റി നീക്കം. നിരക്ക് വര്‍ധനയുണ്ടാകുമ്പോള്‍ ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 10,000 ലിറ്ററും മറ്റ് വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 3000 ലിറ്ററും വെള്ളം സൗജന്യമായി നല്‍കും. ഇതില്‍ കൂടുതലുള്ള ഉപഭോഗത്തിനാണ് നിരക്ക് വര്‍ധന ബാധകമാകുക.

2014 ലാണ് വെള്ളക്കരം അവസാനമായി വര്‍ധിപ്പിച്ചത്. എന്നാല്‍ ഇതിനിടെ വൈദ്യുതി നിരക്കിലുണ്ടായ വര്‍ധന അതോറിറ്റിയെ പ്രതികൂലമായി ബാധിച്ചു. വരവിനേക്കാള്‍ കൂടുതല്‍ തുക വൈദ്യുതിക്ക് നല്‍കേണ്ടി വന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 300 കോടി രൂപയാണ് പ്രതിവര്‍ഷം ജല അതോറിറ്റിക്ക് വൈദ്യുതി ചാര്‍ജായി വരുന്നത്. നിലവില്‍ 1,200 കോടി രൂപയാണ് ഈ ഇനത്തില്‍ അതോറിറ്റിയുടെ കുടിശ്ശിക. ഈ സാഹചര്യത്തില്‍ വെള്ളക്കരം വര്‍ധിപ്പിക്കുന്നതിലൂടെ, പ്രതിസന്ധിയില്‍ നിന്ന് ഒരു പരിധി വരെ കര കയറാമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി. എല്‍ഡിഎഫ് യോഗത്തിന്‍റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ.

ABOUT THE AUTHOR

...view details