കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും - Thiruvananthapuram

പി.ടി.പി. നഗറിലുള്ള ജലസംഭരണി വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും ജലവിതരണം നിര്‍ത്തിവെക്കും.

കുടിവെള്ള വിതരണം മുടങ്ങും  തിരുവന്തപുരം  കുടിവെള്ളം  water distribution  Thiruvananthapuram  water distribution will be impeded
തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും

By

Published : Jul 1, 2020, 10:20 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. പി.ടി.പി. നഗറിലുള്ള ഭൂതലശുദ്ധ ജലസംഭരണി വൃത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കുന്നത്. തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി.ടി.പി. നഗര്‍, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുഗള്‍, നെടുങ്കാട്, കാലടി, നീറമണ്‍കര, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യന്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്.

ABOUT THE AUTHOR

...view details