കേരളം

kerala

ETV Bharat / state

വെള്ളക്കരം ഇനി ഓൺലൈനായി അടക്കാം - latest covid 19

ഓൺലൈൻ വഴി പണമടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കാം. ഓൺലൈനായി തുക അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ബിൽതുകയുടെ ഒരു ശതമാനം കിഴിവും നൽകും

വെള്ളക്കരം ഇനി ഓൺലൈനായി അടക്കാം  latest thiruvananthapuram  latest covid 19  latest lock down
വെള്ളക്കരം ഇനി ഓൺലൈനായി അടക്കാം

By

Published : Apr 10, 2020, 7:56 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വെള്ളക്കരം ഓൺലൈനായി അടക്കാന്‍ സംവിധാനമൊരുക്കി ജല അതോറിറ്റി. വെള്ളക്കരം പിഴകൂടാതെ അടക്കാൻ മാർച്ച് 24 മുതൽ ഒരു മാസത്തെ സാവകാശവും നൽകുന്നുണ്ട്. ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.

ഓൺലൈൻ വഴി പണമടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കണം. ഓൺലൈനായി തുക അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ബിൽതുകയുടെ ഒരു ശതമാനം കിഴിവ് നൽകും. ഒരു ബില്ലിന്‌ പരമാവധി 100 രൂപയാണ് ഇത്തരത്തിൽ കുറച്ചു നൽകുക. 854763 82 82 എന്ന നമ്പറിൽ വിളിച്ച് സംശയം പരിഹരിക്കാം. മീറ്റർ റീഡിങ് എടുക്കുന്ന പ്രവൃത്തി നിർത്തിവച്ചിരിക്കുന്നതിനാൽ മുൻ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്ല് തയ്യാറാക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച്‌ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ മീറ്റർ റീഡിങ് എടുത്ത് ബില്ലുകൾ പുനർ നിർണയിച്ചു നൽകും.

ABOUT THE AUTHOR

...view details