തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കണമെന്ന് കേരള വാട്ടർ അതോറിറ്റി. വാട്ടർ അതോറിറ്റിയുടെ നിർദേശം അനുസരിച്ച് യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കണം. https://epay.kwa.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്‌ക്കാം.
കുടിവെള്ള നിരക്ക്: 500 രൂപയ്ക്ക് മുകളിലായാല്‍ അടവ് ഓണ്‍ലൈനില്‍ മാത്രം - kerala Water authority
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്‌ക്കാം
കുടിവെള്ള ചാർജ് ഇനി ഓണ്‍ലൈന്‍ ആയി അടയ്ക്കണം
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റ ഭാഗമായാണ് തീരുമാനം. ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ബില്ലുകള്‍ക്ക്, ബില്‍ തുകയിന്‍ മേല്‍ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) ഇളവും ലഭ്യമാകും.