എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ് - എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ച സംഭവം
അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യുഡിഎഫ്
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകീട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രതിഷേധപ്രകടനവും സംഘടിപ്പിക്കും.