കേരളം

kerala

ETV Bharat / state

ആമയിഴഞ്ചാന്‍ തോട്ടിലെ വെള്ളം ശുദ്ധീകരിക്കാന്‍ മലിന ജല സംസ്‌കരണ പ്ലാന്‍റ്, ജാപ്പനീസ് സാങ്കേതിക വിദ്യ - ആമയിഴഞ്ചാന്‍ തോട്

Wastewater treatment plant: ജാപ്പനീസ് സാങ്കേതിക വിദ്യയുമായി തിരുവനന്തപുരം നഗരസഭ. ആമയിഴഞ്ചാന്‍ തോട്ടിലെ വെള്ളം ശുദ്ധീകരിക്കാന്‍ മലിന ജന സംസ്‌കരണ പ്ലാന്‍റ് സജ്ജമാക്കാന്‍ തീരുമാനം.

Waste water plant  മലിനജല സംസ്‌കരണ പ്ലാന്‍റ്  Wastewater treatment  ആമയിഴഞ്ചാന്‍ തോട്  Amaiyhanchan Canal
Wastewater treatment plant Amaiyhanchan Canal in Thiruvananthapuram Municipality

By ETV Bharat Kerala Team

Published : Jan 9, 2024, 9:42 PM IST

തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടിലെ മലിന ജലം ശുദ്ധീകരിക്കാന്‍ സംസ്‌കരണ പ്ലാന്‍റ് (Waste water treatment plant in Amaiyhanchan Canal ) സ്ഥാപിക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ. ജാപ്പനീസ് സാങ്കേതിക വിദ്യയായ ജോകസൗ (Japanese Technology Johkasou) ഉപയോഗിച്ചു മലിന ജലം സംസ്‌കരിക്കും. 1.20 കോടി രൂപ വിലയുള്ള 4 പ്ലാന്‍റുകള്‍ തിരുവനന്തപുരം നഗരസഭ വാങ്ങും. മൊത്തം 4.80 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്കൂട്ടല്‍.

ഇതില്‍ മൂന്നെണ്ണം ആമയിഴഞ്ചാന്‍ തോട്ടിലാകും സ്ഥാപിക്കുക. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നതായി രേഖപ്പെടുത്തിയ രാജാജി നഗറിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് മൂന്ന് മാലിന്യ പ്ലാന്‍റുകളും സ്ഥാപിക്കുക. വിഴിഞ്ഞം ഹാര്‍ബര്‍ (Vizhinjam Harbour ) റോഡിലെ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഫ്‌ളാറ്റ് സമുച്ചയത്തിനോട് ചേര്‍ന്നാകും മറ്റൊരു മലിനജല സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കുക.

Also read :പച്ചപിടിച്ച് ഹരിത കര്‍മ സേന; വാര്‍ഷിക നേട്ടം എട്ട് കോടി, മുന്നോട്ട് കുതിച്ച് ക്ലീന്‍ കേരള കമ്പനി

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി (Fisherman Rehabilitation Project In Vizhinjam) പ്രകാരം നിര്‍മ്മിച്ച ഫ്‌ളാറ്റുകളില്‍ നിലവില്‍ സെപ്‌റ്റേജ് സംവിധാനമുണ്ടെങ്കിലും പ്രദേശത്ത് വെള്ളം മണ്ണിലേക്ക് ഇറങ്ങാത്ത ''ചൊരി മണലായതിനാല്‍'' ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ നഗരസഭയുടെ വാഹനങ്ങളില്‍ സെപ്‌റ്റേജ് മാലിന്യം ശേഖരിച്ച് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലെത്തിക്കുകയാണ് ചെയ്യുന്നത്. മലിനജല സംസ്‌കരണ പ്ലാന്‍റ് വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ആമയിഴഞ്ചാന്‍ തോടിന് മുകളിലാകും മലിന ജല സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കുക. തോട്ടില്‍ നിന്നും വെള്ളം ശേഖരിച്ച് സംസ്‌കരണ പ്ലാന്‍റി ലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം വീണ്ടും വെള്ളം തോട്ടിലേക്ക് തന്നെ ഒഴുക്കി വിടും. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മലിനീകരണം നടക്കുന്ന പ്രദേശത്ത് പ്ലാന്‍റ് സ്ഥാപിച്ച ശേഷം മറ്റിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നഗരസഭക്ക് വേണ്ടി വാട്ടര്‍ അതോറിറ്റിയുടെ സീവേജ് ഡിവിഷനാകും (Sewage Division) മലിനജല സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക.

Also read : അഷ്‌ടമുടി കായലില്‍ കെമിക്കല്‍ കലര്‍ന്ന കക്കൂസ് മാലിന്യം; ചത്തുപൊങ്ങി മത്സ്യം, വേലിയേറ്റമെന്ന് ഫിഷറീസ്

ABOUT THE AUTHOR

...view details