കാലടിയില്‍ റോഡില്‍ മാലിന്യം; പ്രതിഷേധവുമായി നാട്ടുകാർ - മാലിന്യം വഴിയിൽ തള്ളുന്നു
ചിറമുക്ക് -കാലടി റോഡിൽ കാലടി ജംഗ്ഷന് സമീപത്ത് റോഡിനിരുവശത്തുമാണ് മാലിന്യ നിക്ഷേപം. രാത്രി തിരക്കൊഴിയുമ്പോൾ വാഹനങ്ങളിൽ കൊണ്ടു വന്ന് തള്ളുന്നത് പതിവായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത്
തിരുവനന്തപുരം: നഗരത്തിൽ റോഡരികിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം. ആറ്റുകാലിന് സമീപം കാലടിയിലാണ് കഴിഞ്ഞ രാത്രി മാംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ചിറമുക്ക് -കാലടി റോഡിൽ കാലടി ജംഗ്ഷന് സമീപത്ത് റോഡിനിരുവശത്തുമാണ് മാലിന്യ നിക്ഷേപം. രാത്രി തിരക്കൊഴിയുമ്പോൾ വാഹനങ്ങളിൽ കൊണ്ടു വന്ന് തള്ളുന്നത് പതിവായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത്. ഉദ്യോഗസ്ഥരെത്തി ഇരു പുരയിടങ്ങളുടെയും ഉടമസ്ഥരുമായി ചർച്ച നടത്തി. ഉടമസ്ഥർ വസ്തുവിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനാണ് ധാരണ. കോർപ്പറേഷൻ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ശാശ്വത പരിഹാരമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.