കേരളം

kerala

ETV Bharat / state

തീരമേഖലയില്‍ വേലിയേറ്റത്തിന് സാധ്യത; ജാഗ്രത നിര്‍ദേശം - തീരപ്രദേശത്ത് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

coastal tides will occur  alert to people in the coast  coastal area news  തീരമേഖലയില്‍ വേലിയേറ്റത്തിന് സാധ്യത  തീരപ്രദേശത്ത് ജാഗ്രത നിർദ്ദേശം  കേരള തീരപ്രദേശം
തീരമേഖലയില്‍ വേലിയേറ്റത്തിന് സാധ്യത; ജാഗ്രത നിർദ്ദേശം

By

Published : Apr 12, 2020, 4:09 PM IST

തിരുവനന്തപുരം: വേലിയേറ്റ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ തീരമേഖലയില്‍ ജാഗ്രത നിർദേശം. തിങ്കളാഴ്ച രാത്രി 11.30 വരെ വേലിയേറ്റത്തെ തുടർന്ന് തീരത്തോട് ചേർന്ന് കടല്‍ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യത. വള്ളങ്ങളും മൽത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സൂക്ഷിക്കണം. കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിലും താഴ്ന്നതും വെള്ളം കയറാൻ സാധ്യതയുള്ളതുമായ ഇടങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് മാറിത്താമസിക്കാൻ തയാറാകണം. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details