തലസ്ഥാനത്ത് വാര്‍ഡുകള്‍ തോറും കൊവിഡ് നിയന്ത്രിത സംഘം രൂപീകരിക്കും
എല്ലാദിവസവും വാർഡ് തല കൊവിഡ് കൺട്രോൾ ടീം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തണം. അവലോകനത്തിന് ഓൺലൈൻ സൗകര്യവും പ്രയോജനപ്പെടുത്തണം.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ കൊവിഡ് നിയന്ത്രിത സംഘത്തെ രൂപീകരിക്കണമെന്ന് ജില്ല ഭരണകൂടം. ജില്ല തലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിർദേശം. റസിഡൻസ് അസോസിയേഷനുകൾ രൂപം നൽകുന്ന പൊതുജനാരോഗ്യ സേനാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് ടീം പ്രവർത്തിക്കേണ്ടത്. എല്ലാദിവസവും വാർഡ് തല കൊവിഡ് കൺട്രോൾ ടീം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തണം. അവലോകനത്തിന് ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തണം. ടീമുകളുടെ രൂപീകരണം സംബന്ധിച്ച് ഓഗസ്റ്റ് 31നകം ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകണമെന്നും കലക്ടർ നിർദേശിച്ചു.