തിരുവനന്തപുരം : വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള ബില്ല് നിയമസഭ റദ്ദാക്കി. നേരത്തെ സമസ്‌ത ഉള്‍പ്പടെയുള്ള മുസ്ലിം സംഘടനകളുടെ എതിര്‍പ്പവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലാണ് റദ്ദാക്കിയത്. ബില്ല് റദ്ദാക്കുന്നതിനെ പ്രതിപക്ഷവും അനുകൂലിച്ചതോടെ ഐകകണ്‌ഠേനയാണ് നടപടി.
വഖഫ് നിയമനം പി.എസ്.സിക്കുവിട്ട ബില്‍ നിയമസഭ റദ്ദാക്കി - kerala assembly news
സമസ്‌ത ഉള്‍പ്പടെയുള്ള മുസ്ലിം സംഘടനകളുടെ എതിര്‍പ്പവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ, വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള ബില്ലാണ് നിയമസഭ റദ്ദാക്കിയത്
ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ എതിര്‍പ്പറിയിക്കുകയും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തിരുന്നു. എന്നിട്ടും ബില്ലില്‍ നിന്ന് പിന്നോട്ടുപോകുന്നത് സംബന്ധിച്ച് സൂചനകളൊന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല.
ഇതിനിടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ നാടകീയമായി വഖഫ് നിയമനങ്ങള്‍ പി എസ് സിക്കുവിട്ട നടപടി റദ്ദാക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ഗവര്‍ണര്‍ ഒപ്പിടാത്തതുമൂലം റദ്ദായ 11 ബില്ലുകള്‍ നിയമമാക്കാന്‍ വിളിച്ചുചേര്‍ത്ത നിയമസഭ സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് റദ്ദാക്കല്‍ ബില്‍ വഖഫ് മന്ത്രി വി അബ്‌ദുറഹിമാൻ ആണ് അവതരിപ്പിച്ചത്. റദ്ദാക്കല്‍ നിയമമായതിനാല്‍ ഇതിന്‍മേല്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടായിരുന്നില്ല.