കേരളം

kerala

ETV Bharat / state

Waqf Board Controversy: വഖഫ് ബോർഡ് നിയമന വിവാദം; മുഖ്യമന്ത്രി സമസ്‌ത നേതാക്കളുമായി ഇന്ന് ചർച്ച നടത്തും - വഖഫ് ബോർഡ് നിയമനം പി.എസ്.സി

Waqf Board psc appointments: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു നടപടി റദ്ദാക്കി പകരം റിക്രൂട്ട്മെൻറ് ബോർഡ് സ്ഥാപിക്കാം എന്ന നിലപാടാണ് സമസ്‌ത മുന്നോട്ടുവയ്ക്കുന്നത്.

Waqf Board psc appointments  samastha pinarayi vijayan  waqf board controversy  വഖഫ് ബോർഡ് നിയമന വിവാദം  വഖഫ് ബോർഡ് നിയമനം പി.എസ്.സി  മുഖ്യമന്ത്രി സമസ്‌ത ചർച്ച
വഖഫ് ബോർഡ് നിയമന വിവാദം

By

Published : Dec 7, 2021, 10:25 AM IST

തിരുവനന്തപുരം:വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ട സർക്കാർ നിലപാടുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമസ്‌ത നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. നടപടി റദ്ദാക്കണമെന്നാണ് സമസ്‌തയുടെ ആവശ്യം.

സമസ്‌ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് 11 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണുക. മന്ത്രി വി. അബ്ദുറഹ്മാൻ സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞ ദിവസം മലപ്പുറത്ത് ചർച്ച നടത്തിയിരുന്നു. സർക്കാർ നിലപാടിനെതിരെ പള്ളികളിൽ ബോധവൽക്കരണം നടത്താൻ മുസ്‌ലിം ലീഗ് നേരത്തെ തീരുമാനം എടുത്തെങ്കിലും സർക്കാർ ഇടപെടലിനെ തുടർന്ന് മുസ്‌ലിം സാമുദായിക സംഘടനകൾ ഇതിനോട് സഹകരിച്ചില്ല.

നടപടി റദ്ദാക്കി പകരം റിക്രൂട്ട്മെൻറ് ബോർഡ് സ്ഥാപിക്കാം എന്ന നിലപാടാണ് സമസ്‌ത മുന്നോട്ടുവയ്ക്കുന്നത്.

ALSO READ മധ്യപ്രദേശില്‍ കോണ്‍വെന്‍റ് സ്‌കൂളിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രണം

ABOUT THE AUTHOR

...view details