തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ ഉടൻ പി.എസ്.സിക്ക് വിടില്ല. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് സമസ്‌ത നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ ഓഫിസിൽ സമസ്‌ത നേതാക്കളുമായി രാവിലെ നടന്ന കൂടിക്കാഴ്‌ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
വഖഫ് ബോർഡ് നിയമനങ്ങൾ ഉടൻ പി.എസ്.സിക്ക് വിടില്ല; സമസ്‌ത നേതാക്കളുമായി നടന്ന ചർച്ചയിൽ ധാരണ വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്‍റെ നിർദേശം ആയിരുന്നില്ല അത്. അതുകൊണ്ട് തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശി ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ്‌സിക്ക് നിയമനം വിട്ടാൽ മുസ്ലിം വിഭാഗത്തിൽപ്പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഇക്കാര്യത്തിൽ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: Waqf Board Controversy: വഖഫ് ബോർഡ് നിയമന വിവാദം; മുഖ്യമന്ത്രി സമസ്‌ത നേതാക്കളുമായി ഇന്ന് ചർച്ച നടത്തും