തിരുവനന്തപുരം: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആർ കോടതി അംഗീകരിച്ചു. പാലക്കാട് പോക്‌സോ കോടതിയിൽ സി.ബി.ഐ എസ്.പി നന്തകുമാർ കഴിഞ്ഞ ദിവസം സമർപ്പിച്ച എഫ്.ഐ.ആറാണ് അംഗീകരിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം, പോക്‌സോ, എസ്.സി എസ്.ടി എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ട് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
വാളയാർ കേസ്; സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആർ കോടതി അംഗീകരിച്ചു - Walayar case CBI
പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എസ്.പി.നന്തകുമാർ കഴിഞ്ഞ ദിവസം സമർപ്പിച്ച എഫ്.ഐ.ആറാണ് അംഗീകരിച്ചത്.
വാളയാർ സെൽവപുരം അട്ടപ്പളത്ത് പതിമൂന്നുകാരിയെ 2017 ജനുവരി 13നും ഒൻപത് വയസുള്ള സഹോദരിയെ 2017 മാർച്ച് നാലിനുമാണ് ദുരൂഹ സഹചര്യത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പളത്ത് സ്വദേശിയായ വലിയ മധു എന്നു വിളിക്കുന്ന മധു, ചെറിയ മധു, ഷിബു തുടങ്ങി നാലു പ്രതികളാണ് കേസിലുള്ളത്. എന്നാൽ തെളിവുകൾ ഇല്ല എന്ന കാരണത്താൽ വിചാരണ കോടതി ഈ പ്രതികളെ വെറുതെ വിട്ടിരുന്നു. തുടർന്ന് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കുകയും കേസിന്‍റെ തുടർ അന്വേഷണം സി.ബി.ഐക്ക് നൽകുകയും ചെയ്‌തു. ഇതേ തുടർന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.