തിരുവനന്തപുരം: തീരദേശ വികസനത്തിന് സമഗ്ര പദ്ധതികൾ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി എസ് ശിവകുമാർ തീരദേശ വികസന രേഖ പുറത്തിറക്കി. കെപിസിസി ഓഫിസിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി എ കെ ആന്‍റണി തീരദേശ പ്രതിനിധികൾക്ക് വികസനരേഖ കൈമാറി.
കടൽ - കടലിന്‍റെ മക്കൾക്ക്; തീരദേശ വികസന രേഖയുമായി വി എസ് ശിവകുമാർ - യുഡിഎഫ്
വികസനരേഖ കെപിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി എ കെ ആന്‍റണി തീരദേശ പ്രതിനിധികൾക്ക് കൈമാറി
കടൽ കടലിന്‍റെ മക്കൾക്ക്- തീരദേശ വികസന രേഖയുമായി വി എസ് ശിവകുമാർ
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന നൽകുന്ന വികസന രേഖയിൽ കടൽഭിത്തി നിർമാണം, വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പു വരുത്തുമെന്നും കടലിന്‍റെ മക്കൾ ഒന്നിച്ച് ഇറങ്ങി വന്നാൽ തിരുവനന്തപുരത്ത് ഒരു സർക്കാരും തുടരില്ലെന്നും എ കെ ആന്‍റണി പറഞ്ഞു.