കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി തകർച്ചയുടെ വക്കിലെന്ന് പ്രതിപക്ഷം - എൽഡിഎഫ് സർക്കാർ

എൽഡിഎഫ് സർക്കാർ കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായി വി.എസ്.ശിവകുമാർ എംഎൽഎ

vs sivakumar ksrtc  assembly discussion ksrtc  കെഎസ്ആർടിസി  വി.എസ്.ശിവകുമാർ എംഎൽഎ  ട്രാൻസ്പോർട്ട് ബസ്  എൽഡിഎഫ് സർക്കാർ  ksrtc crisis
കെഎസ്ആർടിസി തകർച്ചയുടെ വക്കിലെന്ന് പ്രതിപക്ഷം

By

Published : Mar 4, 2020, 2:59 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി തകർച്ചയുടെ വക്കിലെന്ന് പ്രതിപക്ഷം നിയമസഭയിൽ. നാല് വർഷം പൂർത്തിയാക്കിയ എൽഡിഎഫ് സർക്കാർ കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായി വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും കെഎസ്ആർടിസിയെ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ല. കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ സർക്കാരിന് കഴിയുന്നില്ല. കെഎസ്ആർടിസി സർക്കാരിന് ബാധ്യതയാണെന്നാണ് ധനമന്ത്രി പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ ശമ്പള പരിഷ്‌കരണം കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ശമ്പളം പോലും ഇല്ലാത്ത അവസ്ഥയാണ് കോർപ്പറേഷൻ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി നിലവിൽ 4,220 കോടി രൂപയുടെ കടക്കെണിയിലാണ്. കഴിഞ്ഞ നാല് വർഷ കാലയളവിൽ 150 പുതിയ ബസുകൾ മാത്രമാണ് പുറത്തിറക്കിയത്. 5,000 ട്രാൻസ്പോർട്ട് ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4,000 ബസുകൾ മാത്രമേയുള്ളൂ. ഇത് സംസ്ഥാനത്തുള്ള സാധാരണക്കാരായ യാത്രക്കാരെ വലിയ പ്രതിസന്ധിയിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ ആരോഗ്യ ഇൻഷുറസ് പദ്ധതി നടപ്പാക്കണമെന്നും അടിയന്തരമായി റഫറണ്ടം നടത്തണമെന്നും 2020 -21 സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയിൽ എംഎല്‍എ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details