കേരളം

kerala

ETV Bharat / state

ആരോഗ്യനില വീണ്ടെടുത്തു; ആശുപത്രി വിട്ട് വി.എസ് അച്യുതാനന്ദന്‍ - വി.എസ് അച്യുതാനന്ദൻ പുതിയ വാർത്തകൾ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് വി.എസിനെ എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

വി.എസ്

By

Published : Nov 4, 2019, 6:42 PM IST

തിരുവനന്തപുരം:ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു. ആരോഗ്യനിലയിൽ ഡോക്‌ടർമാർ പൂർണ തൃപ്‌തി അറിയിച്ചതിനെ തുടർന്നാണ് ഡിസ്‌ചാർജ് ആയത്. വീട്ടിലേക്ക് മടങ്ങിയതായി വി.എസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തലച്ചോറിലുണ്ടായ നേരിയ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വി.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വി.എസിന് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. തുടർന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി ശ്രീ ചിത്ര സെന്‍ററിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരാഴ്‌ചയായി വി.എസ് ശ്രീ ചിത്രയിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ ചികിത്സയിലായിരുന്നു. നെഞ്ചിലെ കഫകെട്ടിനെ തുടർന്ന് സന്ദർശകരെയും ഒഴിവാക്കിയിരുന്നു. ആരോഗ്യസ്ഥിതിയിൽ ഡോക്‌ടർമാർ പൂർണ തൃപ്‌തി അറിയിച്ചതിനെ തുടർന്ന് ഇന്ന് വൈകുന്നേരമാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്തത്. ആശുപത്രി വിട്ടെങ്കിലും പൂർണ വിശ്രമം വേണമെന്നാണ് ഡോക്‌ടർമാരുടെ നിർദേശം. പൊതു ചടങ്ങിൽ പങ്കെടുക്കരുതെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും ഡോക്‌ടർ നിർദേശിച്ചതായി വി.എസ് തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ABOUT THE AUTHOR

...view details