തിരുവനന്തപുരം:സജീവ രാഷട്രീയ പ്രവർത്തനത്തിൽ നിന്ന് ഒഴിയാനൊരുങ്ങി വി.എസ്.അച്യുതാനന്ദൻ. ഇതിന്‍റെ ഭാഗമായി ഭരണ പരിഷ്‌കാര കമ്മീഷൻ സ്ഥാനവും ഉടൻ ഒഴിയും.
വി.എസ്. അച്യുതാനന്ദൻ സജീവ രാഷ്‌ട്രീയം ഒഴിയുന്നു
ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹം മകന്‍റെ വീട്ടിലേക്ക് താമസം മാറി.
ഭരണ പരിഷ്‌കരണം സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ കൂടി സമർപ്പിച്ചശേഷം ഔദ്യോഗികമായി രാജിക്കത്ത് നൽകാനാണ് ആലോചിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് സജീവ രാഷ്‌ട്രീയത്തിൽ നിന്ന് മാറുന്നതെന്നാണ് വിവരം. ഭരണ പരിഷ്‌കാര കമ്മീഷന്‍റെ കവടിയാറിലെ ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹം മകന്‍റെ വീട്ടിലേക്ക് താമസം മാറി. ആലപ്പുഴയിലെ തന്‍റെ വീട്ടിലേക്ക് താമസം മാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.
ചികിത്സാ സൗകര്യത്തിനായി തിരുവനന്തപുരത്ത് തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം. 2016 ഓഗസ്‌റ്റ് ആറിനാണ് വി. എസിനെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായി സർക്കാർ നിയമിച്ചത്.