കേരളം

kerala

ETV Bharat / state

നന്ദി അറിയിച്ച് വി എസ് - വി എസ് അച്യുതാനന്ദൻ

ടി പി രാമകൃഷ്ണനും എം എം മണിയും വിജയിച്ചു

VS Face book Post  നന്ദി അറിയിച്ച് വി എസ്  vs achuthanandan expresses gratitude  vs achuthanandan  വി എസ് അച്യുതാനന്ദൻ  ഭരണത്തുടർച്ച
നന്ദി അറിയിച്ച് വി എസ്

By

Published : May 2, 2021, 1:04 PM IST

തിരുവനന്തപുരം: കേരളം ഭരണത്തുടർച്ച ഉറപ്പിച്ച ഘട്ടത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണച്ച ജനങ്ങളോട് നന്ദി രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി എസ് അച്യുതാനന്ദൻ നന്ദി അറിയിച്ചത്.

നന്ദി അറിയിച്ച് വി എസ്

പകുതിയോളം വോട്ട് എണ്ണിക്കഴിയുമ്പോൾ 95 മണ്ഡലങ്ങളിലാണ് ഇടതുപക്ഷം ലീഡ് ചെയ്യുന്നത്. മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എം എം മണി എന്നിവർ വിജയം നിലനിർത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്‍റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണിൽ ഇടമില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

ABOUT THE AUTHOR

...view details